കട്ടപ്പന: ശക്തമായ മഴയിൽ ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. അഞ്ചുരുളിലേക്ക് വെള്ളം എത്തുന്ന തുരങ്കമുഖത്ത് ശക്തമായ ജലപ്രവാഹമാണ്.
ജൂൺ, ജൂലൈ മാസങ്ങളിൽ ജലനിരപ്പ് അഞ്ചുരുളി ജലാശയത്തിൽ താഴ്ന്ന നിലയിലായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി പെയ്ത ശക്തമായ മഴയിലാണ് അഞ്ചുരുളി ജലാശയത്തിൽ വെള്ളം ഉയർന്നത്.
അഞ്ചുരുളിയിലെ തുരുത്തുകളെല്ലാം നിലവിൽ വെള്ളത്താൽ മൂടപ്പെട്ടു കൊണ്ടിരിക്കുകയാണ്.